തിരുവനന്തപുരം : എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് (EUS), തേർഡ് സ്പേസ് എൻഡോസ്കോപ്പി (TSE) എന്നീ ഗ്യാസ്ട്രോഎൻട്രോളജി മേഖലയിലെ അത്യാധുനിക മിനിമലി ഇൻവേസീവ് സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് കിംസ്ഹെൽത്ത് സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനമായ ‘എൻഡോസമ്മിറ്റ് 2026’ തിരുവനന്തപുരം ഒ ബൈ താമരയിൽ നടന്നു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ......
തിരുവനന്തപുരം: ആരോഗ്യപരിചരണ രംഗത്ത് ആധുനിക ഡയഗ്നോസ്റ്റിക് സേവനങ്ങൾ അവതരിപ്പിച്ച് കിംസ്ഹെൽത്ത്. ഇതിന്റെ ഭാഗമായി അത്യാധുനിക 3 ടെസ്ല എംആർഐ സ്കാനും സ്പെക്ട് -സിടി സംവിധാനവും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. ......
തിരുവനന്തപുരം: പരിസ്ഥിതി ദിനാഘോഷത്തിന് ഇന്ദ്രജാല സ്പര്‍ശം നല്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരന് മുഹമ്മദ് അഷ്കര്‍. നടാനുള്ള വൃക്ഷത്തൈ ഒഴിഞ്ഞ പോട്ടില്‍ നിന്നും ഞൊടിയിടയില്‍ സൃഷ്ടിച്ച് അസിസ്റ്റന്റ് കളക്ടര്‍ ദിനേശ് വിഷ്ണോയ്ക്ക് നല്‍കിയാണ് പരിസ്ഥിതി ദിനാഘോഷത്തിന് മായാജാല സ്പര്‍ശം നല്‍കിയത്. ആ മരം കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ നടുകയും ചെയ്തു. ഡിഫറന്റ് ആര്‍ട് സെന്ററും കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കഠിനംകുളം യൂണിറ്റും സംയുക്തമായി വെട്ടുതുറ ബി.പി.എം യു.പി.എസില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷ ചടങ്ങിലാണ് കാണികള്‍ക്ക് കൗതുകമായ വിരുന്നൊരുങ്ങിയത്. ഒഴിഞ്ഞ പോട്ടിലേയ്ക്ക് വെള്ളമൊഴിച്ച മാന്ത്രികന് നിമിഷങ്ങള്‍ക്കുള്ളില്‍ മലബാര്‍ ചെസ് നട്ട് തൈ സൃഷ്ടിച്ചെടുത്ത് നല്‍കുകയായിരുന്നു. പുതുതലമുറ പ്രകൃതിയോടിണങ്ങി ജീവിക്കുവാനുള്ള ഒരു സംസ്കാരം വളര്‍ത്തിയെടുക്കണമെന്നും പ്രകൃതി ഒരുത്തരവാദിത്വമായി കണ്ടുകൊണ്ട് അതിനെ പരിപാലിക്കാന്‍ തയ്യാറാകണമെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തിലാണ് സ്കൂളില്‍ ഒരു പച്ചക്കറി-പൂന്തോട്ടം നിര്‍മിച്ചു നല്‍കിയത്. സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി സെന്ററിലേയും സ്കൂളിലെയും കുട്ടികള്‍ സംയുക്തമായാണ് തോട്ട നിര്‍മാണത്തില്‍ പങ്കാളികളായത്. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാ.ജെറോം ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. ......
തിരുവനന്തപുരം:വലിയ മാറ്റങ്ങൾ തുടങ്ങുന്നത് എപ്പോഴും ചെറിയ ചുവടുവെപ്പുകളിൽ നിന്നാണ് എന്ന പ്രകൃതിപാഠം മലയാളിക്ക് കാണിച്ചുതരികയാണ് ഓക്സ്ഫോർഡ് സ്കൂളിലെ മിടുക്കന്മാർ. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കോവളം കടപ്പുറത്തെത്തിയ സഞ്ചാരികൾ കണ്ടത് പുസ്തക സഞ്ചി മാറ്റിവെച്ച്, കൈകളിൽ ഗ്ലൗസുകളണിഞ്ഞ് കടൽത്തീരം വൃത്തിയാക്കാൻ ഇറങ്ങിത്തിരിച്ച ഏഴാം ക്ലാസിലെയും എട്ടാം ക്ലാസിലെയും നൂറോളം വിദ്യാർത്ഥികളെയാണ്. ......
Thiruvananthapuram: The bright young students of Oxford School have shown Malayalis the valuable lesson that great changes always begin with small steps. On June 5, World Environment Day, visitors to Kovalam beach witnessed a heartening sight: around one hundred students of Classes VII and VIII, leaving aside their school bags, wearing gloves, and stepping forward to clean the seashore.......
മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ അവഗണനയാണ് പുഴുവരിക്കാൻ കാരണമായതെന്നും ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളയില്‍ പരിശോധിക്കാനോ പുതുതായി ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. ......
തിരുവനന്തപുരം: നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36)യെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ കുറച്ചുനാളുകളായി ഹസീന ബീവിയും ഭർത്താവ് സുരേഷും (46) തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു എന്നാണ് റിപ്പോർട്ട്. ......
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് പൊലീസ്. സംഭവദിവസം കുട്ടിയുടെ അമ്മ അഖില നാഗർകോവിലിൽ എത്തിയിരുന്നോയെന്ന് പരിശോധിക്കാൻ പ്രത്യേക സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. ......